"ഉള്ളി"

Buzz It

>> Monday, May 16, 2011









"ഉള്ളി"

_______


മാംസത്തിലേക്ക്
കത്തിയാഴ്ത്തും മുന്‍പ്
നഖമുനകള്‍ കൊണ്ട്
പുറം തൊലി
പൊളിച്ചു കളയണം

മിഴിയിണകള്‍ രണ്ടു
പുഴകളായൊഴുകി
ആത്മാവിലേക്ക്
സന്നിവേശിക്കുമ്പോള്‍

മനകരുത്ത് കൊണ്ട്ഹൃദയം
നെടുകെ പിളര്‍ക്കണം

അല്ലികളാല്‍ പൊതിഞ്ഞ
കാമനകളുടെ
കന്യാതടത്തില്‍
സ്വപ്നങ്ങളെ തളച്ചിടണം

പ്രണയ വൃക്ഷത്തിന്‍റെ
വേരറുക്കണം
സഹനത്തി ന്‍റെ
ചുടു വിയര്‍പ്പുകൊണ്ട്
ചുവടു നനക്കണം

നിശ്ചലമാകുന്ന പുഴയുടെ
നിമ്നോന്നതങ്ങളില്‍
സുവര്‍ണ്ണ സന്ധ്യകളുടെ
ചായം തളിച്ച്
വര്‍ണ്ണാഭമാക്കണം

ഇനി നിന്നെ
കുറുകെ പിളര്‍ന്നെടുത്തു
മോഹങ്ങളേ
മൌനത്തില്‍ ചാലിച്ച്
കുറുക്കി കുറുക്കിയൊരു
രസായനം തീര്‍ക്കണം

വായില്‍ കൊള്ളാത്ത ,,
വയറിനേക്കാള്‍ വലിയ ,..
എന്‍റെ വിശപ്പിനു
ഈ ഉള്ളി രസായനം
അത്യുത്തമം തന്നെ ...

Read more...

"മരണം"

Buzz It


  1. "മരണം"

______

ഒരുനാള്‍ ...
ഉണര്‍വ്വിന്റെ ഊര്‍ജ്ജങ്ങള്‍
അടര്‍ന്നു വീഴും .......

നിറം മങ്ങി ...
മിഴികള്‍കൂമ്പി ..
താങ്ങറ്റു...
കഴുത്തൊടിഞ്ഞൊരു
ശിരസ്സ്
മണ്ണില്‍ പതിക്കും,..

പിന്നിട്ട വഴികളില്‍
ഇളകി തെറിച്ച
ഹൃദയവും
പിഴുതെറിഞ്ഞ
കൈകളും
പണയപ്പെടുത്തിയ
ബുദ്ധിയും
പറയാതെ വച്ച
വാക്കുകളും
തിരഞ്ഞു പോകാന്‍

ഇനിയൊരു
ഉയര്‍ത്തെഴുനേല്‍പ്പില്ലാതെ..

മരണപാശം
കഴുത്തില്‍ കുരുക്കി
ചാട്ടവാറിനാല്‍
തലോടി..... തലോടി
ആരോ ഒരാള്‍...

ന്യായവിധിക്ക്
ചെവിയോര്‍ത്ത് ഞാനും...



____________________

അനില്‍ കുര്യാത്തി

____________________

Read more...
Related Posts Plugin for WordPress, Blogger...

  © Blogger templates Romantico by Ourblogtemplates.com 2008

Back to TOP