'നിലവറകള്‍ '

Buzz It

>> Sunday, October 30, 2011





നിലവറ ഒന്ന് (എ)
-------------------
എ- അമേരിക്കയെന്നും
അമേരിക്കദൈവവും, നീതിയും,
ഞാന്‍ അടിമയുമാണെന്നും
പുലമ്പി കൊണ്ട്
എന്‍റെ നാവരിഞ്ഞു
സ്വപ്നങ്ങളില്‍ പൊതിഞ്ഞു ..
ചിന്തകളില്‍ കോര്‍ത്തു
എ-പേടകത്തില്‍ അടക്കം ചെയ്യുന്നു'


നിലവറ രണ്ട് (ബി)
-------------------
ബി- ബിസ്സിനസ്സ് ക്ളാസ്സും
ബിര്‍ലയും അംബാനിമാരും
ഈശ്വരന്റെ
അംബാസിഡര്‍മാരാണെന്നും
പ്രഖ്യാപിച്ചു കൊണ്ട്
എന്റെ വിത്തും കൈകോട്ടും,
വിളവും ,.. മണ്ണും
തൃപ്പടിദാനം ചെയ്യുന്നു

നിലവറ മൂന്നു (സി)
-------------------
സി -;കോള'യാണെന്നും
പെപ്സി പൌരുഷമെന്നും
ചിലച്ചു കൊണ്ട്
കൌമാര പ്രതീക്ഷകളെ
യൌവ്വന തുടുപ്പുകളെ
ഒരു ക്രിക്കറ്റ് കിറ്റിനുള്ളില്‍ തിരുകി
കാണിക്കയര്‍പ്പിക്കുന്നു

നിലവറ നാല് (ഡി)
---------------------
ഡി - (ഡെത്ത് ) മരണം
ദാര്‍ശനിക വൈരുദ്ധ്യങ്ങളുടെ
മുഖ കാപ്പഴിഞ്ഞു വീഴുമ്പോള്‍
അതിജീവനത്തിനു ചുടു ചോരയും
വിശപ്പിനെന്റെ ആത്മാവും ...
ഉത്ബോധനത്തിനു 'പ്രാണനും'
ബലിയര്‍പ്പിചിടാം,........
ഒടുവില്‍ അനാഥശൂന്യമാകുമീ
മൌനക്കഴത്തിലെന്‍
ജഡകായത്തെ നീ വലിച്ചെറിയുക..

നിഷേപകര്‍
--------------
ഇപ്പോള്‍ നാട്ടരചന്മാര്‍ ,..
ശേഷിപ്പുകളില്‍ നിന്നും
എന്റെ പങ്കെടുത്തു
നിലവറകളില്‍ നിക്ഷേപിച്ചു
ചരിത്ര പുരുഷന്മാരാകുന്നു,..

ഇനി,.. നിഴലേ മടങ്ങുക
എന്റെ ഹൃദയത്തില്‍ നിന്ന് നിന്റെ
ശേഷിപ്പുകള്‍ കൊത്തി പറക്കുക
ആ കടല്‍ കഴുകന്റെ
ചിറകിനടിയിലൊളിക്കുക
==================

0 comments:

Related Posts Plugin for WordPress, Blogger...

  © Blogger templates Romantico by Ourblogtemplates.com 2008

Back to TOP