" തെയ്യങ്ങള്‍ "
==========
തലയ്ക്കു മുകളില്‍ ഭൂമിയും
കാല്‍ച്ചുവട്ടില്‍
ആകാശവും തെളിയുമ്പോള്‍
ഇണയുടെ പിന്നാമ്പുറം നോക്കി
ചില പോത്തുകള്‍ മുക്രയിടും
...
==========
തലയ്ക്കു മുകളില്‍ ഭൂമിയും
കാല്‍ച്ചുവട്ടില്‍
ആകാശവും തെളിയുമ്പോള്‍
ഇണയുടെ പിന്നാമ്പുറം നോക്കി
ചില പോത്തുകള്‍ മുക്രയിടും
...
കന്നിമാസം കാത്തിരുന്നു
കണ്ണ് കഴക്കുമ്പോള്‍
ചില നായ്ക്കള്‍ ഓരിയിടും
വാരിക്കുഴിയില്‍ വീണ
പിടിയാനയുടെ
പ്രിഷ്ടഭാഗം നോക്കി
ചില കൊമ്പന്മാര്‍
നിരാശയോടെ ചിഹ്നം വിളിക്കും...
ദയാലുവായ ദൈവമിത് കണ്ടു
മിഴിനീര്‍ തൂകും ....
മേഘച്ചിറകിലേറി വന്ന്
പോത്തിന് പിന്നാമ്പുറവും
നായയ്ക്ക് കന്നി മാസവും
കൊമ്പന് പ്രിഷ്ട്ടവും
വാഗ്ദാനം ചെയ്യും..
സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍
ഒരു പെട്ടിയിലാക്കി കൊടുത്തിട്ട് ..
ആള്‍ കൂട്ടങ്ങളിലേക്ക് കൈ ചൂണ്ടും
പെട്ടിക്കുള്ളിലെ സമയമാപിനിയുടെ
താളത്തിനനുശ്രുതമായി
തെയ്യങ്ങളിപ്പോള്‍
ആള്‍ കൂട്ടങ്ങളെ
ചിതറിച്ചു കൊണ്ടേയിരിക്കുകയാണ് ..
കണ്ണ് കഴക്കുമ്പോള്‍
ചില നായ്ക്കള്‍ ഓരിയിടും
വാരിക്കുഴിയില്‍ വീണ
പിടിയാനയുടെ
പ്രിഷ്ടഭാഗം നോക്കി
ചില കൊമ്പന്മാര്‍
നിരാശയോടെ ചിഹ്നം വിളിക്കും...
ദയാലുവായ ദൈവമിത് കണ്ടു
മിഴിനീര്‍ തൂകും ....
മേഘച്ചിറകിലേറി വന്ന്
പോത്തിന് പിന്നാമ്പുറവും
നായയ്ക്ക് കന്നി മാസവും
കൊമ്പന് പ്രിഷ്ട്ടവും
വാഗ്ദാനം ചെയ്യും..
സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍
ഒരു പെട്ടിയിലാക്കി കൊടുത്തിട്ട് ..
ആള്‍ കൂട്ടങ്ങളിലേക്ക് കൈ ചൂണ്ടും
പെട്ടിക്കുള്ളിലെ സമയമാപിനിയുടെ
താളത്തിനനുശ്രുതമായി
തെയ്യങ്ങളിപ്പോള്‍
ആള്‍ കൂട്ടങ്ങളെ
ചിതറിച്ചു കൊണ്ടേയിരിക്കുകയാണ് ..