"സുനാമികളുണ്ടാകുന്നത് "

Buzz It

>> Monday, March 28, 2011
"സുനാമികളുണ്ടാകുന്നത് "
------------------------

ഭൌമ പാളികളുടെ
ഘര്‍ഷണഘോഷങ്ങള്‍
അതിരുകള്‍ ഭേദിച്ചലറുമ്പോള്‍

ഭൂമി ഇടക്കിടെ കുലുങ്ങി
കുലുങ്ങി ചിരിക്കാറുണ്ടത്രേ

ഉള്‍തുടുപ്പുകളി-
ലാത്മഹര്‍ഷയായി
ആഴികളാനന്ദ നൃത്തമാടുമ്പോള്‍
കടല്‍ പകുതിയിലൊരു
ചുഴിപ്പൂ വിടരും

ശബ്ദാതി വേഗത്തില്‍
തിരകള്‍ നുരകള്‍ കൂടി
ആകാശത്തെ തഴുകി
മഹാ നഗരമേ നിന്‍റെ

ഹൃദയത്തിലേക്കൊരു
ചുംബന ദൂതുമായി
കുതിച്ചു വരുമ്പോള്‍

നിന്‍റെ സ്വപ്ന
ഭണ്ഡാരങ്ങള്‍
ഇറക്കിവയ്ക്കുക


കടലാഴങ്ങളിലേക്ക്
വലിച്ചെടുക്കപ്പെടുന്ന
ആഡംഭര സൌധത്തിനുള്ളില്‍
അതിജീവനത്തിന്‍റെ
ഒരിറ്റു ശ്വാസം തിരഞ്ഞു
വിജൃംഭിതമായ
നിന്‍റെ ഹൃദയം
മിടിക്കാന്‍ മറന്നു പോകുമ്പോള്‍

കടല്‍ ശാന്തവും സൌമ്യവുമായി
നിന്നെ വരവേല്‍ക്കുന്നുണ്ടാകും ...!!!

0 comments:

Related Posts Plugin for WordPress, Blogger...

  © Blogger templates Romantico by Ourblogtemplates.com 2008

Back to TOP