"ഭ്രാന്തന്‍ "

Buzz It

>> Saturday, May 1, 2010


"ഭ്രാന്തന്‍ "
=========

ഒരു ഗുല്‍മോഹറിന്‍
ചുവട്ടില്‍
വലിച്ചുനീട്ടിയ
ചിന്തകളെ ഞാന്
‍കബറടക്കുന്നു

കടല്‍ ചുഴികളില്‍
കടലാസ്
വള്ളങ്ങള്‍
മുങ്ങുമ്പോള്‍

ഓര്‍മയില്
‍സഹനത്തെക്കുറുക്കിയെടുത്ത
ഒരു തുള്ളികണ്ണുനീര്‍
മാത്രം

വെറുക്കാനാകാതെ,..
സ്പന്ദിക്കുന്നൊരാ
അസ്ഥികൂടത്തെ
ആത്മാവിലേ-
ക്കാനയിക്കുമ്പോള്

‍ചുരിട്ടിയമുഷ്ട്ടികളില്‍
നിന്ന്ചോര്‍ന്നു
പോയൊരു
വിപ്ലവവീര്യം
അഹിംസയിലുറയുന്നു

വെടിയേറ്റ്‌ തുളഞ്ഞ
ഹൃദയത്തില്‍ നിന്നൊരു
മൌനംകുടിയിറങ്ങി....
വരണ്ട നാവിലൂടെ
പിളര്‍ന്ന ചുണ്ടുകള്‍താണ്ടി
"രാമ"നാമമുയര്‍ത്തുമ്പോള്
‍പിന്നെയും
ഗോട്സെ ചിരിക്കുന്നു

ഉത്തരം താങ്ങി
തളര്‍ന്നൊരു
ഗൌളി ചിലക്കുന്നു

ഭൂപാളികളുടെ
കമ്പനങ്ങള്‍ക്കിടയിലും
ചലനമറ്റൊരുസ്വപ്നം
കിതപ്പടക്കിവിതുമ്പുന്നു

ആരോ പറയുന്നു
നിനക്ക്
ഭ്രാന്തായിരുന്നത്രേ..!
ഇപ്പോള്‍എനിക്കും
അതെ..!

മതംഅജ്ഞതയുടെ
ചുമരുകള്‍ക്കുള്ളി
എന്നെ ബന്ധിച്ച
ധാര്‍ഷ്ട്യമാണെന്നും

സൌഹൃദം
വൈരൂപ്യം
പ്രതിഫലിപ്പിക്കുന്നൊരു
കണ്ണാടി ചീളെന്നും

ഞാനുറക്കെ
പറഞ്ഞാല്‍,............

എനിക്ക് ഭ്രാന്തല്ലാതെപിന്നെന്താണ്..?

0 comments:

Related Posts Plugin for WordPress, Blogger...

  © Blogger templates Romantico by Ourblogtemplates.com 2008

Back to TOP