"നിഷേധിയുടെ പാട്ട്"

Buzz It

>> Thursday, November 4, 2010==========അവശേഷിച്ചത്

ഇടനെഞ്ചിലൊരു മുഴ ,അത് പ്രണയത്തിന്റെതെന്ന്

ശാസ്ത്ര പക്ഷം ,.അനാഥത്വത്തിന്റെ

ഏച്ചുകെട്ടലാണെന്നു

പണ്ഡിത മതം ,..ഒരു വേടന്‍റെ

അമ്പേറ്റൊടുവില്‍

പുലഭ്യം

പറഞ്ഞുറങ്ങിയിരുന്ന

ഇടനാഴികളിലെവിടെയെങ്കിലും

പിടഞ്ഞു..വീഴുമെന്നും.പാറ തുറന്നു വന്നൊരു..

വലിയ..പ്രസാദകന്‍

നിന്‍റെ കവിതയെ..

മുഴുവനായി..

വിഴുങ്ങുമെന്നും..

ഞങ്ങള്‍ക്കറിയാമായിരുന്നു===========ഇപ്പോള്‍

ശീതീകരിച്ചൊരു

പെട്ടിക്കുള്ളില്‍

തണുത്തു

വിറങ്ങലിച്ചു

ശാന്തമായുറങ്ങുകയാണ്

തെരുവിന്റെ

സ്വന്തം കവിത

0 comments:

Related Posts Plugin for WordPress, Blogger...

  © Blogger templates Romantico by Ourblogtemplates.com 2008

Back to TOP